മുതിരപ്പുഴയാറിനുകുറുകെ പോതമേട് റോഡിനെ ബന്ധിപ്പിക്കുന്ന പാലം നിര്‍മാണം പുരോഗമിക്കുന്നു
മുതിരപ്പുഴയാറിനുകുറുകെ പോതമേട് റോഡിനെ ബന്ധിപ്പിക്കുന്ന പാലം നിര്‍മാണം പുരോഗമിക്കുന്നു

ഇടുക്കി: മൂന്നാര്‍ ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടിന് സമീപത്തുനിന്ന് മുതിരപ്പുഴയാറിനുകുറുകെ പോതമേട് റോഡിനെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. 6.80 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മാണം. പാലത്തിന്റെ 70 ശതമാനം ജോലികള്‍ പൂര്‍ത്തീകരിച്ചു. പാലം യാഥാര്‍ഥ്യമാകുന്നതോടെ പോതമേടിന്റെ വിനോദസഞ്ചാര മേഖലയ്ക്കും മൂന്നാറിലെ ഗതാഗതകുരുക്കിനും പരിഹാരമാകുമെന്ന് അഡ്വ. എ രാജ എംഎല്‍എ പറഞ്ഞു. നിലവില്‍ ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടിന് മുകളിലൂടെയാണ് പോതമേട്ടിലേക്ക് നാട്ടുകാര്‍ യാത്ര ചെയ്യുന്നത്. വളരെ ഇടുങ്ങിയ പാലമായതിനാല്‍ ഇതുവഴി ചെറുവാഹനങ്ങള്‍ മാത്രമെ കടന്നുപോകുകയുള്ളു. ഇത് വലിയ ഗതാഗതകുരുക്കിനും കാരണമാകാറുണ്ട്. പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രശനത്തിന് പരിഹാരമാകും.
What's Your Reaction?






