സിപിഐ ജില്ലാ സമ്മേളനത്തിന് കട്ടപ്പനയില്‍ ഉജ്ജ്വല തുടക്കം
സിപിഐ ജില്ലാ സമ്മേളനത്തിന് കട്ടപ്പനയില്‍ ഉജ്ജ്വല തുടക്കം

ഇടുക്കി: സിപിഐ ജില്ലാ സമ്മേളനത്തിന് കട്ടപ്പനയില്‍ തുടക്കമായി. മുതിര്‍ന്ന നേതാവ് പി പളനിവേല്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് സമ്മേളനം രണ്ട് ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു. കട്ടപ്പന ടൗണ്‍ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം മുന്‍ റവന്യൂ വകുപ്പ് മന്ത്രിയും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ കെ ശിവരാമന്‍ പതാക ഉയര്‍ത്തി. സംസാന കൗണ്‍സില്‍ അംഗം വി കെ ധനപാല്‍ ദീപശിഖ കൊളുത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രവും സമര്‍പ്പിച്ചു. സി യു ജോയി രക്തസാക്ഷി പ്രമേയവും, ജോസ് ഫിലിപ്പ് അനുസ്മരണവും, എം കെ പ്രിയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പ്രിന്‍സ് മാത്യു, രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വി ആര്‍ ശശി, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, സത്യന്‍ മൊകേരി, സുനീര്‍, കെ കെ അഷറഫ്, പി മുത്തുപ്പാണ്ടി, വാഴൂര്‍ സോമന്‍, എം വൈ ഔസേഫ്, ഇ എസ് ബിജിമോള്‍, ജയ മധു, കുസുമം സതീഷ്, കെ സി ആലീസ്, കെ ജെ ജോയിസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






