സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ കളേഴ്‌സ് ഡേ ആഘോഷിച്ചു
സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ കളേഴ്‌സ് ഡേ ആഘോഷിച്ചു

ഇടുക്കി: കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ കെ ജി വിഭാഗം കുട്ടികള്‍ കളേഴ്‌സ് ഡേ ആഘോഷിച്ചു. നിറങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നീല നിറമാണ് കളര്‍ തീംമായി തെരഞ്ഞെടുത്തത്. വിദ്യാര്‍ഥികളും അധ്യാപകരും നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചും, നീല ബലൂണുകളും, അലങ്കാരങ്ങളും കൊണ്ട് ക്ലാസ് മുറികളും വിദ്യാലയ പരിസരവും അലങ്കരിച്ചു. ഇതോടെപ്പം നീല നിറത്തിലുള്ള മധുര പലഹാരങ്ങളും ചായയും വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. മാനേജര്‍ ഡോ. ഫാ. ഇമ്മാനുവല്‍ കിഴക്കേത്തലക്കല്‍, പ്രിന്‍സിപ്പല്‍ ഫാ.റോണി ജോസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






