ഉപ്പുതറ ശശിക്കവലയില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
ഉപ്പുതറ ശശിക്കവലയില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കര്‍ ശശിക്കവലയില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ചില സ്ഥലങ്ങളില്‍ പൈപ്പ് പൂര്‍ണമായി പൊട്ടിയ നിലയിലാണ്. ചിലത് ഭാഗീകമായും തകര്‍ന്നു. എന്നാല്‍ പൊട്ടിയ പൈപ്പില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാവശ്യമായ യാതൊരുവിധ നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. പ്രദേശത്ത് നിരവധി കുടുംബങ്ങളാണ് ഈ വെള്ളത്തെ ആശ്രയിച്ച് ജീവിക്കുന്നത്. പൈപ്പുകള്‍ പൊട്ടിയതോടെ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഇത് കാല്‍നട യാത്രികര്‍ക്കും ഭീഷണിയാകുന്നുണ്ട്. പൈപ്പിന് മുകളിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങുന്നതും പൈപ്പ് തകരാന്‍ കാരണമാകുന്നുണ്ട്.
What's Your Reaction?






