ഇടുക്കിയില്‍ ഫുട്ബോള്‍ പദ്ധതി ഒരുങ്ങുന്നു: കെഎഫ്എ സംഘം നെടുങ്കണ്ടത്ത് പരിശോധന നടത്തി
ഇടുക്കിയില്‍ ഫുട്ബോള്‍ പദ്ധതി ഒരുങ്ങുന്നു: കെഎഫ്എ സംഘം നെടുങ്കണ്ടത്ത് പരിശോധന നടത്തി
ഇടുക്കി: നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അസോസിയേഷന്‍ന്റെ അഭിമുഖ്യത്തില്‍ അടുത്ത അധ്യന വര്‍ഷം മുതല്‍ കുരുന്നു പ്രതിഭകള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കും. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരള ഫുഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്റെ നേതൃത്വത്തിലുള്ള സംഘം നെടുങ്കണ്ടത് സന്ദര്‍ശനം നടത്തി. സംഘം സ്റ്റേഡിയവും ഫുഡ്‌ബോള്‍ ഫീല്‍ഡും സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തി. ഡിസംബറില്‍ നടക്കുന്ന രണ്ടാമത് നെടുങ്കണ്ടം കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മുന്നൊരുക്കവും യോഗം ചര്‍ച്ച ചെയ്തു. നിലവില്‍ ജൂഡോ ഉള്‍പ്പടെയുള്ള കായിക ഇനങ്ങള്‍ക് പരിശീലനം നല്‍കുന്നുണ്ട്. കൂടുതല്‍ കായിക ഇനങ്ങളില്‍ പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നത്. തുടര്‍ച്ചയായി പരിശീലനം ഉറപ്പ് വരുത്തുന്നതിനായി റസിഡന്‍ഷ്യല്‍ അക്കാദമിയാണ് ആരംഭിയ്ക്കുക. പരിശീലനവും പഠനവും ഉറപ്പ് വരുത്തിയാകും പ്രവര്‍ത്തനം. കെഎഫ്എ അംഗം ജോസ് പുളിക്കല്‍, ജില്ലാ ഫുഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സലിംകുട്ടി, സെക്രട്ടറി സജീവ്, എന്‍ എസ് എ ചെയര്‍മാന്‍ ടി എം ജോണ്‍, സി ഈ ഓ സൈജു ചെറിയാന്‍, ഡയറക്ടര്‍മാരായ ഷിഹാബ് ഈറ്റിക്കല്‍, എം സുകുമാരന്‍, റെയ്‌സണ്‍ പി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

