കട്ടപ്പന സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: പ്രതിക്ക് 3 വർഷം കഠിന തടവ്
കട്ടപ്പന സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: പ്രതിക്ക് 3 വർഷം കഠിന തടവ്

ഇടുക്കി: കട്ടപ്പന അമ്പലക്കവല മുകളേല്‍ ജോയിയെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് 3 വര്‍ഷം കഠിന തടവ്. അമ്പലക്കവല സ്വദേശി പോത്തന്‍ എന്നറിയപ്പെടുന്ന അഭിലാഷി(50)നെ തൊടുപുഴ അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പി എന്‍ സീതയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. അഭിലാഷിന്റെ മാതൃസഹോദരി പുത്രിയായ ജോയിയുടെ ഭാര്യയുമായുള്ള കേസ് പിന്‍വലിക്കാത്തതിലുള്ള മുന്‍വിരോധത്തെ തുടര്‍ന്നാണ് അഭിലാഷ് ജോയിയെ ഭാര്യയും ഭാര്യാമാതാവും മക്കളും നോക്കി നില്‍ക്കെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. കേസില്‍ പ്രോസീക്യൂഷന്‍ 8 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകള്‍ സമര്‍പ്പിച്ചു. കേസില്‍ പ്രോസീക്യൂഷനുവേണ്ടി അഡിഷണല്‍ പ്രോസീക്യൂട്ടര്‍ അഡ്വ. വി എസ് അഭിലാഷ് ഹാജരായി. കട്ടപ്പന എസ്എച്ച്ഒ ആയിരുന്ന സന്തോഷ് സജീവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എഎസ്‌ഐ ഷാജി പ്രോസീക്യൂഷന്‍ സഹായിയായി. കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ പോത്തന്‍ നിലവില്‍ സ്വന്തം ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് പുതിയ ശിക്ഷ ലഭിച്ചത്.
What's Your Reaction?






