കട്ടപ്പന നഗരത്തില്‍ കൈക്കുഞ്ഞുങ്ങളുമായി ചുറ്റിത്തിരിഞ്ഞ നാടോടി സംഘത്തെ പിടികൂടി

കട്ടപ്പന നഗരത്തില്‍ കൈക്കുഞ്ഞുങ്ങളുമായി ചുറ്റിത്തിരിഞ്ഞ നാടോടി സംഘത്തെ പിടികൂടി

Jan 19, 2025 - 00:53
Jan 19, 2025 - 00:54
 0
കട്ടപ്പന നഗരത്തില്‍ കൈക്കുഞ്ഞുങ്ങളുമായി ചുറ്റിത്തിരിഞ്ഞ നാടോടി സംഘത്തെ പിടികൂടി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ കൈക്കുഞ്ഞുങ്ങളുടെ വഴിയോര കച്ചവടം നടത്തിയ നാടോടി സംഘത്തെ പിടികൂടി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അധികൃതരാണ് പരിശോധന നടത്തിയത്. തമിഴ്‌നാട് ചിന്നമന്നൂര്‍ സ്വദേശികളായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ഏതാനും ദിവസങ്ങളായി സേഫ്റ്റിപിന്‍, ഇയര്‍ ബഡ്സ് തുടങ്ങിയ വില്‍ക്കാനായി നഗരത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു. ബാബു എന്നയാളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സംഘത്തില്‍ 3 കൈക്കുഞ്ഞുങ്ങളും 6,7 വയസ് പ്രായമുള്ള രണ്ട് കുട്ടികളും ഉണ്ടായിരുന്നു. വനിതാശിശു വികസന വകുപ്പ്, ചൈല്‍ഡ് ലൈന്‍, തൊഴില്‍ വകുപ്പ് അധികൃതരും കട്ടപ്പന പൊലീസും ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരെ സിഡബ്യുഡിസിയുടെ മുന്നില്‍ ഓണ്‍ലൈനായി ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ശരണ ബാല്യം പദ്ധതിപ്രകാരം ജില്ലയില്‍ വ്യാപക പരിശോധന തുടരുകയാണ്. ബാലവേലയില്‍ ഏര്‍പ്പെടുന്നതും തെരുവില്‍ അലയുന്നതും ഭിക്ഷ യാചിക്കുന്നതുമായ കുട്ടികള്‍, മനുഷ്യക്കടത്തിന് വിധേയരാകുന്നവര്‍, മതിയായ കാരണമില്ലാതെ സ്‌കൂള്‍ പഠനം ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ എന്നിവരുടെ സംരക്ഷണത്തിനായി പദ്ധതി നടപ്പാക്കിവരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നതോ ബാലവേലയില്‍ ഏര്‍പ്പെടുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098, 1517 എന്നീ നമ്പരുകളില്‍ അറിയിക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow