മുള്ളരിക്കുടിയില്‍ മലഞ്ചരക്ക് കടയില്‍നിന്ന് കുരുമുളക് മോഷണംപോയി: മലഞ്ചരക്ക് സാധനങ്ങള്‍ കടത്താന്‍ ഓട്ടോറിക്ഷയും മോഷ്ടിച്ചു
മുള്ളരിക്കുടിയില്‍ മലഞ്ചരക്ക് കടയില്‍നിന്ന് കുരുമുളക് മോഷണംപോയി: മലഞ്ചരക്ക് സാധനങ്ങള്‍ കടത്താന്‍ ഓട്ടോറിക്ഷയും മോഷ്ടിച്ചു

ഇടുക്കി: മുള്ളരിക്കുടിയില്‍ മലഞ്ചരക്ക് കട കുത്തുറന്ന് കുരുകുളകും മുള്ളരിക്കുടി പെരിഞ്ചാംകുട്ടി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും മോഷ്ടിച്ചുകടത്തി. പുതുപ്പള്ളി ഷാജിയുടെ കടയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ മോഷണംനടന്നത്. കടയുടെ പൂട്ട് തകര്‍ത്ത് ഉള്ളില്‍കടന്ന് 5 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കുരുമുളക് മോഷ്ടിച്ചു. തുടര്‍ന്ന് മോഷ്ടിച്ച കുരുമുളക് കൊണ്ടുപോകാന്‍ ഓട്ടോറിക്ഷയും മോഷ്ടിച്ചു. രാവിലെ എഴുകുംവയല്‍ ആശാരിക്കവല കാരുവേലിപ്പടിയില്‍ ഓട്ടോറിക്ഷ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മോഷ്ടിച്ച കുരുമുളകില്‍ കുറച്ച് ഓട്ടോറിക്ഷയില്‍ കണ്ടെത്തി. വെള്ളത്തൂവല്‍ പൊലീസ് എഴുകുംവയലില്‍ എത്തി നടപടി സ്വീകരിച്ചു.
What's Your Reaction?






