എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ത്ഥാടക പ്രവാഹം
എഴുകുംവയല്‍ കുരിശുമലയില്‍ തീര്‍ത്ഥാടക പ്രവാഹം

ഇടുക്കി: ഹൈറേഞ്ചിലെ തീര്‍ത്ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയില്‍ വലിയ നോമ്പിലെ നാലാമത്തെ വെള്ളിയാഴ്ചയായ ഇന്ന് തീര്‍ത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇടവക ജനങ്ങളുടെയും മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിയ നാനാജാതി മതസ്ഥരുടെയും നേതൃത്വത്തില്‍ രാവിലെ 9. 45 ന് മലയടിവാരത്തുള്ള ടൗണ്‍ കപ്പേളയില്‍ നിന്നും കുരിശുമലയിലേക്കുള്ള പീഡാനുഭവയാത്ര ആരംഭിച്ചു. കുരിശുമലയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ജോസഫ് പൗവ്വത്ത,് ഫാ. ജോസഫ് വട്ടപ്പാറ എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മാര്‍ച്ച് 22 നാല്‍്പതാം വെള്ളിയാഴ്ച ഇടുക്കി രൂപത കുരിശുമല തീര്‍ത്ഥാടനം നടക്കും. ദുഃഖ വെള്ളിയാഴ്ച രാവിലെ 7 ന് മലയടിവാരത്തുള്ള ടൗണ്‍ കപ്പേളയില്‍ നിന്നും ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വം നല്‍കുന്ന പീഡാനുഭവ യാത്രയും തുടര്‍ന്ന് കുരിശുമലയിലെ തീര്‍ത്ഥാടക ദേവാലയത്തില്‍ തിരുകര്‍മ്മങ്ങളും നടക്കും. ദുഃഖ വെള്ളിയാഴ്ച ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും എഴുകുംവയല്‍ കുരിശുമലയിലേക്ക് സര്‍വീസ് നടത്തുന്ന് ഫാ.ജോര്‍ജ് പാടത്തെക്കുഴി അറിയിച്ചു.
What's Your Reaction?






