അശ്വമേധം 6.0 വണ്ടന്‍മേട് പഞ്ചായത്തില്‍ ആരംഭിച്ചു
അശ്വമേധം 6.0 വണ്ടന്‍മേട് പഞ്ചായത്തില്‍ ആരംഭിച്ചു

ഇടുക്കി: കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമാക്കി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അശ്വമേധം 6.0 വണ്ടന്‍മേട് പഞ്ചായത്തില്‍ ആരംഭിച്ചു. പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 12 വരെയാണ് ക്യാമ്പയിന്‍ നടത്തുന്നത്. ഇതോടൊപ്പം കുഷ്ഠരോഗ ബോധവല്‍ക്കരണം ലക്ഷ്യമാക്കി സ്പര്‍ശ് എന്ന പേരില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. അശ്വമേധത്തിന്റെ വിഭാഗമായി പരിശീലനം ലഭിച്ച ഭാഷാപ്രവര്‍ത്തകയും ഒരുസന്നദ്ധ പ്രവര്‍ത്തകനും അടങ്ങുന്ന സംഘം ഫെബ്രുവരി രണ്ടുവരെയുള്ള ദിവസങ്ങളില്‍ ഓരോ പഞ്ചായത്തിലെയും വാര്‍ഡ് അടിസ്ഥാനത്തില്‍ സന്ദര്‍ശനം നടത്തി കുഷ്ഠരോഗ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കും. കേരളത്തില്‍ പതിനായിരത്തില്‍ 0.11 എന്ന നിരക്കില്‍ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. വൈസ് പ്രസിഡന്റ് ഫിലോമിന രാജു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി റോയ്, പഞ്ചായത്തംഗങ്ങളായ ജി പി രാജന്‍, സൂസന്‍ ജേക്കബ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉപാസ് മിറാണ്ട, ഡോ. കിഷ്വര്‍ ഫര്‍ഗീന്‍, പിഎച്ച്എന്‍ സിജിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






