ഉജ്വലബാല്യം പുരസ്‌കാരം നേടി ഏഴിമലൈ നാഗരാജും കെ എസ് കാശിയും: അടിമാലി കാര്‍മല്‍ജ്യോതി സ്പെഷ്യല്‍ സ്‌കൂളിന് അഭിമാന നിമിഷം
ഉജ്വലബാല്യം പുരസ്‌കാരം നേടി ഏഴിമലൈ നാഗരാജും കെ എസ് കാശിയും: അടിമാലി കാര്‍മല്‍ജ്യോതി സ്പെഷ്യല്‍ സ്‌കൂളിന് അഭിമാന നിമിഷം
ഇടുക്കി: ഉജ്വലബാല്യം പുരസ്‌കാര നിറവില്‍ അടിമാലി മച്ചിപ്ലാവ് കാര്‍മല്‍ജ്യോതി സ്പെഷ്യല്‍ സ്‌കൂളിലെ ഏഴിമലൈ നാഗരാജും കെ എസ് കാശിയും. ഭിന്നശേഷി വിഭാഗത്തിലാണ് ഇരുവര്‍ക്കും പുരസ്‌കാരം. കലാകായിക രംഗത്തെ മികച്ച പ്രകടനമാണ് കെ എസ് കാശിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കാര്‍മല്‍ജ്യോതിയിലെ പ്രൈമറി ക്ലാസ് വിദ്യാര്‍ഥിയാണ്. 2023ല്‍ ഇവിടെ പഠനമാരംഭിച്ച കാശി, കാര്‍ഷികരംഗത്തും മികവ് പുലര്‍ത്തുന്നു. 2024ലെ സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും ജില്ലാതല ഭിന്നശേഷി ദിനാഘോഷത്തിലും അടിമാലി പഞ്ചായത്ത് ഭിന്നശേഷി കലോത്സവത്തിലും വിവിധയിനങ്ങളില്‍ സമ്മാനങ്ങള്‍ നേടി.
ഏഴിമലൈ നാഗരാജ് കാര്‍മല്‍ജ്യോതിയിലെ പ്രീ വൊക്കോഷണല്‍ വിദ്യാര്‍ഥിയാണ്. ദേശിയ പാരാഅത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗം ലോങ് ജമ്പില്‍ സ്വര്‍ണം നേടിയിരുന്നു. കലാ,കായിക മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി. 10 വര്‍ഷമായി ഇവിടെ പഠിക്കുന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജിയും മറ്റ് ജീവനക്കാരും നല്‍കുന്ന മികച്ച പരിശീലനവും പിന്തുണയും പ്രോത്സാഹനവുമാണ് വിദ്യാര്‍ഥികളെ പുരസ്‌കാര നിറവില്‍ എത്തിച്ചത്.
What's Your Reaction?

