ഡ്രാഗണ്‍ ഷിറ്റോരിയോ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റ് നടത്തി 

ഡ്രാഗണ്‍ ഷിറ്റോരിയോ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റ് നടത്തി 

May 21, 2025 - 16:37
 0
ഡ്രാഗണ്‍ ഷിറ്റോരിയോ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റ് നടത്തി 
This is the title of the web page

ഇടുക്കി: ഡ്രാഗണ്‍ ഷിറ്റോരിയോ കരാട്ടെയുടെ ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റും കളര്‍ ബെല്‍റ്റ് ടെസ്റ്റ് ഗ്രേഡിങ്ങും നടത്തി. ഡ്രാഗണ്‍ ഷിറ്റോരിയോ കരാട്ടെ ഇന്ത്യ വൈസ് പ്രസിഡന്റ് സെന്‍സായി സെന്തില്‍ കുമാര്‍ നേതൃത്വം നല്‍കി. ജില്ലാ ചീഫ് ഇന്‍സ്ട്രക്ടര്‍ അനൂപ് മണി വാളിയാങ്കലിന്റെയും  ഡ്രാഗണ്‍ സ്‌കൂള്‍ ജില്ലാ ചെയര്‍മാന്‍ സന്തോഷ് മഞ്ഞാടിയുടെയും  കീഴിലുള്ള 80 കുട്ടികള്‍ ഗ്രേഡിങ് ടെസ്റ്റില്‍ പങ്കെടുത്തു. ടെസ്റ്റില്‍ 8 കുട്ടികള്‍ക്ക് ബ്ലാക്ക് ബെല്‍റ്റുകള്‍ ലഭിച്ചു. കൊച്ചുകാമാക്ഷി ഇടവക വികാരി ഫാ. ജോര്‍ജ് കൊച്ചുപുരയ്ക്കല്‍  സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡ്രാഗണ്‍ സ്‌കൂള്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രകാശ് രാജ, സെന്‍സായിമാരായ എ സായിറ ബാനു, രുക്മാന്‍, കെ രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

What's Your Reaction?

like

dislike

love

funny

angry

sad

wow