തങ്കമണി ഗവ. സ്‌കൂളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ പ്രവര്‍ത്തനം ആരംഭിച്ചു
തങ്കമണി ഗവ. സ്‌കൂളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: തങ്കമണി ഗവ. ഹൈസ്‌കൂളില്‍ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെയും സര്‍വശിക്ഷ അഭിയാന്റെയും സംയുക്ത സംരംഭമായ ക്രിയേറ്റീവ് കോര്‍ണര്‍ പ്രവര്‍ത്തനമാരംഭിച്ചു. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ തൊഴില്‍ നൈപുണ്യശേഷികളുടെ സമഗ്ര വികസനമാണ് സംരംഭത്തിന്റെ ലക്ഷ്യം. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റെനി റോയി അധ്യക്ഷയായി. ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബിനുമോന്‍ കെ എ പദ്ധതി വിശദീകരിച്ചു. കട്ടപ്പന ബിപിഒ ഷാജിമോന്‍ കെ ആര്‍ ഹെഡ്മിസ്ട്രസ് നിഷാ ദിവാകരന്‍, ക്രിയേറ്റീവ് കോര്‍ണര്‍ സ്‌കൂള്‍ തല കോ-ഓര്‍ഡിനേറ്റര്‍ സോണിമോള്‍ ഐസക്, സീനിയര്‍ അസിസ്റ്റന്റ് പ്രഭ ഇ എസ് എന്നിവര്‍ സംസാരിച്ചു
What's Your Reaction?






