കത്തോലിക്കാ കോണ്‍ഗ്രസ് അവകാശസംരക്ഷണ യാത്രയ്ക്ക് ചേലച്ചുവട്ടില്‍ സ്വീകരണം നല്‍കി
കത്തോലിക്കാ കോണ്‍ഗ്രസ് അവകാശസംരക്ഷണ യാത്രയ്ക്ക് ചേലച്ചുവട്ടില്‍ സ്വീകരണം നല്‍കി

ഇടുക്കി: കത്തോലിക്കാ കോണ്‍ഗ്രസ് അവകാശസംരക്ഷണ യാത്രയ്ക്ക് ചേലച്ചുവട്ടില്‍ സ്വീകരണം നല്‍കി. ചേലച്ചുവട് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്തു. നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ ജാഥാ ക്യാപ്റ്റനായുള്ള അവകാശ സംരക്ഷണ യാത്ര നടത്തുന്നത്. മതേതരത്വ ഭരണഘടന സംരക്ഷണം, ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വന്യമൃഗ ആക്രമണം, ഭൂനിയമങ്ങള്‍, കാര്‍ഷികോല്‍പ്പന്ന വിലത്തകര്‍ച്ച, വിദ്യാഭ്യാസ ന്യൂനപക്ഷ അവഗണന എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 13ന് കാസര്‍ഗോഡ് നിന്ന് യാത്ര ആരംഭിച്ചത്. ജാഥാ ക്യാപ്റ്റന്‍ പ്രെഫ. രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കാവിയില്‍, കത്തീഡ്രല്‍ വികാരി ടോമി ലൂക്ക് ആനിക്കുഴിക്കാട്ടില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍, ട്രീസാ ലിസ് സെബാസ്റ്റ്യന്‍, ചുരളി ഫൊറോന പള്ളി വികാരി ജോസ് മാറാട്ടില്‍, സാന്റോ തളിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






