വണ്ടിപ്പെരിയാര്‍ മഞ്ചുമല വില്ലേജ് - ഗവ.യുപി സ്‌കൂള്‍ റോഡ് തുറന്നു
വണ്ടിപ്പെരിയാര്‍ മഞ്ചുമല വില്ലേജ് - ഗവ.യുപി സ്‌കൂള്‍ റോഡ് തുറന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ മഞ്ചുമല വില്ലേജ് - ഗവ.യുപി സ്‌കൂള്‍ റോഡ് നവീകരണം പൂര്‍ത്തീയാക്കി തുറന്നു. നിരന്തരമായ സ്‌കൂള്‍ അധികൃതരുടെ ആവശ്യങ്ങള്‍ക്ക് ഒടുവില്‍ അന്തരിച്ച വാഴൂര്‍ സോമന്‍ എംഎല്‍എ 45ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ഇതോടെ വര്‍ഷങ്ങളായുള്ള വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും തോട്ടം തൊഴിലാളികളുടെയും യാത്രക്ലേശത്തിന് പരിഹാരമായിരിക്കുകയാണ്. നിര്‍മാണ ഉദ്ഘാടനത്തില്‍ ഉടന്‍ നവീകരണം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുനല്‍കിയ എംഎല്‍എ റോഡ് ഉദ്ഘാടനം ചെയ്യുവാന്‍ കുട്ടികളോടൊപ്പം ഇല്ലാതെ പോയത് വേദനജനകമാണെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പീരുമേട് എഇഒ എം രമേശ്, എംഎല്‍എയുടെ പിഎ ആയിരുന്ന എം ഗണേശന്‍, പിടിഎ പ്രസിഡന്റ് ഷാജി, വൈസ് പ്രസിഡന്റ് ഭരത്, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവര്‍ എംഎല്‍എക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
What's Your Reaction?






