തോപ്രാംകുടിയില്‍ വീടിനുള്ളില്‍ തീപിടിത്തം: കിടപ്പുമുറി കത്തിനശിച്ചു
തോപ്രാംകുടിയില്‍ വീടിനുള്ളില്‍ തീപിടിത്തം: കിടപ്പുമുറി കത്തിനശിച്ചു
ഇടുക്കി: തോപ്രാംകുടിയില്‍ ദുരൂഹ സാഹചര്യത്തില്‍ വീടിന്റെ കിടപ്പുമുറി കത്തിനശിച്ചു. മന്നാത്തറയില്‍ നിരപ്പേല്‍ ജോര്‍ജിന്റെ വീട്ടിലാണ് ഞായറാഴ്ച രാവിലെ 10.30ഓടെ തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല. വീട്ടിലുണ്ടായിരുന്ന ജോര്‍ജ് പുകയുയരുന്നതുകണ്ട് പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. മകന്‍ ജോജോ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആളിപ്പടര്‍ന്നതിനാല്‍ വിഫലമായി. മുറിയിലെ വയറിങ്ങും കുട്ടികളുടെ സ്‌കൂള്‍ യൂണിഫോമും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും കത്തിനശിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
What's Your Reaction?

