ബിജെപി ചക്കുപള്ളം പഞ്ചായത്തില്‍ വാഹനപ്രചരണ ജാഥ നടത്തി
ബിജെപി ചക്കുപള്ളം പഞ്ചായത്തില്‍ വാഹനപ്രചരണ ജാഥ നടത്തി
ഇടുക്കി: ചക്കുപള്ളം പഞ്ചായത്ത് ഭരണസമതിയുടെ അഴിമതികള്‍ക്കെതിരെ ബിജെപി നടത്തിയ വാഹനപ്രചരണജാഥ സമാപിച്ചു. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. കള്ളന്മാരുടെയും കൊള്ളക്കാരുടെയും സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറി. ശബരിമലയിലെ സ്വര്‍ണ കൊള്ളയില്‍ പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതികള്‍ക്കെതിരെയും ബിജെപിയുടെ വികസന കാഴ്ചപ്പാടുകള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിനുമായിട്ടാണ് പരിപാടി സഘടിപ്പിച്ചത്. പഞ്ചായത്തില്‍ എല്‍ഡിഎഫ് അഴിമതി ഭരണമാണ് നടത്തുന്നതെന്നും പദ്ധതികള്‍ നടപ്പാക്കാതെ വെറും ഫ്‌ളക്‌സ് വച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിച്ച് വീണ്ടും അധികാരത്തില്‍ വരാനുള്ള ശ്രമമാണ് നടത്തുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, സംസ്ഥാന സമിതിയംഗം അംബിയില്‍ മുരുകന്‍, ജില്ലാ സെക്രട്ടറി കെ. കുമാര്‍, സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് എ വി മുരളീധരന്‍, ജാഥ ക്യാപ്റ്റന്‍ ചക്കുപള്ളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി ആര്‍ മോഹന്‍ദാസ് നേതാക്കളായ സോണി ഇളപ്പുങ്കല്‍, ഈശ്വരന്‍ പാറക്കല്‍, അപ്പച്ചന്‍ ഈട്ടിക്കല്‍, ബിനു രാജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

