സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ നീക്കം: ഡിവൈഎഫ്‌ഐ ഡിഎംഒ ഓഫീസ് മാര്‍ച്ചും ധര്‍ണയും 10ന്
സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ നീക്കം: ഡിവൈഎഫ്‌ഐ ഡിഎംഒ ഓഫീസ് മാര്‍ച്ചും ധര്‍ണയും 10ന്
ഇടുക്കി: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ബുധന്‍ പകല്‍ 11ന് ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ് സുധീഷ്, ട്രഷറര്‍ ബി അനൂപ് എന്നിവര്‍ സംസാരിക്കും. കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിനും ലോകത്തിനും മാതൃകയായി മാറുന്നു. സര്‍ക്കാര്‍ വലിയ ഇടപെടലാണ് നടത്തിവരുന്നത്. കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയതോടെ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായി മാറിക്കഴിഞ്ഞു. ജില്ലയിലെ ആരോഗ്യ മേഖലയിലും വലിയ മുന്നേറ്റമുണ്ടായി. എന്നാല്‍, സായാഹ്ന ഒപി പോലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സേവനങ്ങള്‍ ജില്ലയിലെ ആശുപത്രികളില്‍ നടപ്പാക്കുന്നതില്‍ ഡിഎംഒ ഓഫീസും ചില ഉദ്യോഗസ്ഥരും അലംഭാവം കാട്ടുന്നു. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കൃത്യമായി നിയമിക്കുന്നില്ല. ചില ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കൃത്യമായി ഡ്യൂട്ടി ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നു. കൂടാതെ, അശാസ്ത്രീയമായ വര്‍ക്ക് അറേജ്‌മെന്റിന്റെ പേരില്‍ ജീവനക്കാരെ സ്ഥലം മാറ്റുന്ന പ്രവണതയുമുണ്ട്. ആശുപത്രികളില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. ആരോഗ്യമേഖലയെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ രമേഷ് കൃഷ്ണന്‍, എസ് സുധീഷ്, ബി അനൂപ്, ഫൈസല്‍ ജാഫര്‍, അഫ്‌സല്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?