തൊവരയാര്‍ നായര്‍ സര്‍വീസ് സംഘം ഓണാഘോഷം നടത്തി
തൊവരയാര്‍ നായര്‍ സര്‍വീസ് സംഘം ഓണാഘോഷം നടത്തി

ഇടുക്കി: തൊവരയാര്‍ നായര്‍ സര്‍വീസ് സംഘം ഓണാഘോഷം നടത്തി. കട്ടപ്പന നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ മാടോലില്‍ അധ്യക്ഷനായി. വനിതകളും പുരുഷന്‍മാരും തമ്മില്‍ നടന്ന വടംവലി മത്സരം കാണികളില്‍ ആവേശം നിറച്ചു. സെക്രട്ടറി സന്തോഷ് നായര്‍, സര്‍വീസ് സംഘം ട്രസ്റ്റ് പ്രസിഡന്റ് എം ആര്‍ പ്രസാദ് മരുതൂര്‍, സെക്രട്ടറി എം ബി ഉണ്ണി മാടപ്പള്ളി, റെജി കെ കെ കാലടിയില്‍, അനില്‍കുമാര്‍ കല്ലേട്ട്, പ്രകാശ് കുന്നേല്‍, വനിതാസംഘം പ്രസിഡന്റ് സുമതി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






