പള്ളിവാസല്‍ പഞ്ചായത്തിലെ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
പള്ളിവാസല്‍ പഞ്ചായത്തിലെ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

ഇടുക്കി: ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി പള്ളിവാസല്‍ പഞ്ചായത്തില്‍ നിര്‍മിച്ച സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്്. പഞ്ചായത്തിലെ ചിത്തിരപുരം കെസിഇബി ഗ്രൗണ്ടിലെ സ്റ്റേഡിയത്തിന്റെ പ്രവൃത്തിയാണ് പാതിവഴിയില്‍ നിര്‍ത്തിവച്ചത്. എംഎല്‍എയും കായികവകുപ്പും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മാണം ആരംഭിക്കാന്‍ തീരുമാനിച്ചത്. 2025 ജനുവരിയില്‍ നിര്‍മാണമാരംഭിച്ചു. എന്നാല്‍ പഴയ മൈതാനത്തെ മണ്ണുമാന്ത്ി യന്ത്രമുപയോഗിച്ച് ലെവല്‍ ചെയ്ത ശേഷം പണികള്‍ ഉപേക്ഷിച്ചതായി യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. പഴയ മൈതാനത്തെ മണ്ണ് ഇളക്കിയിട്ടതോടെ ചിത്തിരപുരം, ഡോബിപ്പാലം തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യവും ഇല്ലാതായെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇളക്കിയ മണ്ണ് മഴക്കാലത്ത് ഒഴുകി പോകുകയും ചെയ്തു. നിര്‍മാണ നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ സമര പരിപാടികളുമായി രംഗത്ത് വരുമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗുണശേഖരന്‍ രാജന്‍ പറഞ്ഞു.
What's Your Reaction?






