രാജാക്കാട് ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ മഹാശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
രാജാക്കാട് ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ മഹാശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി: രാജാക്കാട് ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പറവൂര്‍ രാകേഷ് തന്ത്രി മുഖ്യകാര്‍മികത്വം വഹിക്കും. ശാന്തിമാരായ പുരുഷോത്തന്‍ , സതീഷ് , മോഹനന്‍ ,രതീഷ് ,മണികണ്ഠന്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. മഹോത്സവത്തോട് അനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പ്രസാദമൂട്ട് എന്നീ പൂജകളും നടക്കും. വിവിധ കലാരൂപങ്ങളോടും താളമേളങ്ങളോടും കാവടിയോടും കൂടി എന്‍ആര്‍സിറ്റി ഗുരുദേവക്ഷേത്രത്തില്‍ നിന്ന് താലപ്പൊലി ഘോഷയാത്ര, ബാലജനയോഗം കുട്ടികളുടെ ചെണ്ടമേളം, പ്രാദേശിക കലാരൂപങ്ങള്‍, നാടകം,ഗാനമേള തുടങ്ങിയവയും നടക്കും. യൂണിയന്‍ പ്രസിഡന്റ് എം ബി ശ്രീകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി കെ ഡി രമേശ്, യൂണിയന്‍ സെക്രട്ടറി കെ എസ് ലതീഷ് കുമാര്‍, ശാഖായോഗം പ്രസിഡന്റ് ബി സാബു,യൂണിയന്‍ കൗണ്‍സിലര്‍ ഐബി പ്രഭാകരന്‍, വൈസ് പ്രസിഡന്റ് വി എസ് ബിജു, സെക്രട്ടറി കെ പി സജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വിവിധ ശാഖായോഗങ്ങള്‍, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുടുംബ യൂണിറ്റ്, ബാലജനയോഗം എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഉത്സവം നടത്തുന്നത്.
What's Your Reaction?






