കട്ടപ്പന ഗവ. കോളേജ് വാര്‍ഡിലെ ബൈപാസ് റോഡ് തുറന്നു
കട്ടപ്പന ഗവ. കോളേജ് വാര്‍ഡിലെ ബൈപാസ് റോഡ് തുറന്നു

ഇടുക്കി: കട്ടപ്പന നഗരസഭയിലെ 30-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട സുവര്‍ണഗിരി ഗവണ്‍മെന്റ് കോളേജ് റോഡിനെയും കക്കാട്ടുകട നത്തുകല്ല് റോഡിനെയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡ് തുറന്നു. പ്രദേശവാസി ജോസഫ് കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. ഇവിടെ നടപാത മാത്രമാണ് ഉണ്ടായിരുന്നത്. റോഡ് നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ജോസഫ് കളിരിക്കല്‍ സ്ഥലം വിട്ടുനല്‍കിയതോടെ പരിഹാരമായി. പിന്നീട് 560മീറ്റര്‍ ദൂരം 6 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ നിര്‍മാണം പൂര്‍ത്തീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷമേജ് കെ ജോര്‍ജ് അധ്യക്ഷനായി. ഷാജി കൂബിക്കല്‍, ടോമി പൊന്നമ്പേല്‍, ബേബി ഐയ്യൂന്നിക്കല്‍ മറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






