മൂന്നാര്‍ പുഷ്പമേള സമാപിച്ചു
മൂന്നാര്‍ പുഷ്പമേള സമാപിച്ചു

ഇടുക്കി: മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടന്നുവന്ന പുഷ്പമേള സമാപിച്ചു. മൂന്നാറിന്റെ തനതു പൂക്കള്‍ക്കൊപ്പം വിദേശയിനങ്ങള്‍ ഉള്‍പ്പെടെ പുതിയ 400ലധികം തരത്തിലുള്ള പൂക്കളും ചെടികളും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. കഴിഞ്ഞ 1ന് ആരംഭിച്ച മേള കാണാന്‍ അരലക്ഷത്തിലേറെപേര്‍ എത്തിയതായാണ് കണക്ക്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അസീലിയ, റോസ്, ഓര്‍ക്കിഡ്, ആന്തൂറിയം എന്നിവ ഇത്തവണത്തെ മേളയുടെ പ്രത്യേകതയായിരുന്നു. ഒരു ലക്ഷത്തിലധികം ചെടികളാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനിലുള്ളത്. ദിവസവും വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ വ്യത്യസ്തങ്ങളായ കലാപരിപാടികളും ക്രമീകരിച്ചിരുന്നു. മിനി റിവര്‍ സൈഡ് ബീച്ച്, മ്യൂസിക്കല്‍ ഫൗണ്ടന്‍, സെല്‍ഫി പോയിന്റ്, വിവിധതരം സ്റ്റാളുകള്‍, ഭക്ഷണശാലകള്‍, അലങ്കാര ദീപങ്ങള്‍ എന്നിവയും പുഷ്പമേളയുടം ഭാഗമായി ഒരുക്കിയിരുന്നു.
What's Your Reaction?






