മാങ്കുളത്ത് തോട്ടില്‍ വീണ് യുവാവ് മരിച്ചു
മാങ്കുളത്ത് തോട്ടില്‍ വീണ് യുവാവ് മരിച്ചു

ഇടുക്കി: മാങ്കുളം താളുംങ്കണ്ടംകുടിയില്‍ കൈത്തോട്ടില്‍ കാല്‍വഴുതി വീണ് യുവാവ് മരിച്ചു. താളുംങ്കണ്ടംകുടിയിലെ ഊരുമൂപ്പന്‍ സുരേഷ് മണിയുടെ മകന്‍ സുനീഷ് സുരേഷ് (21) ആണ് മരിച്ചത്. താളുംങ്കണ്ടത്തെ ബന്ധുവീട്ടില്‍ നിന്നു പുതുക്കുടിയിലെ വീട്ടിലേക്ക് പോകുന്നവഴി കൈത്തോട് മുറിച്ച് കടക്കുന്നതിനിടെ കാല്‍വഴുതി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. സുനീഷിനെ കാണാതായതോടെ അന്വേഷിച്ചെത്തിയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
What's Your Reaction?






