സിപിഐ എം കഞ്ഞിക്കുഴിയില്‍ ധര്‍ണ നടത്തി
സിപിഐ എം കഞ്ഞിക്കുഴിയില്‍ ധര്‍ണ നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐ എം കഞ്ഞിക്കുഴിയില്‍ ധര്‍ണ നടത്തി. ഏരിയാ ക്കമ്മിറ്റി അംഗം എം.വി. ബേബി ഉദ്ഘാടനം ചെയ്തു. അപ്രഖ്യാപിത നിര്‍മാണ നിരോധനം പിന്‍വലിക്കുക, നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം പരിഹരിക്കുക, കപട പരിസ്ഥിതി- ഉദ്യോഗസ്ഥ കൂട്ടുകെട്ട് തിരിച്ചറിയുക, ലൈഫ് പദ്ധതിക്ക് റവന്യു വകുപ്പിന്റെ എന്‍ഒസി വേണമെന്ന ഉത്തരവ് പിന്‍വലിക്കുക, ലാന്‍ഡ് അസൈമെന്റ് കമ്മിറ്റികള്‍ യഥാസമയം ചേരുക, ഭൂമിപതിവ് ഭേഗദതി ചട്ടം ഉടന്‍ രൂപീകരിച്ച് നടപ്പാക്കുക, ജനവാസ കേന്ദ്രങ്ങളില്‍നിന്ന് വന്യജീവികളെ തുരത്തുക, ഭരണനിര്‍വഹണ അതോറിറ്റി നിര്‍ദേശങ്ങളിന്‍മേല്‍ ശാസ്ത്രീയ പഠനം നടത്തി പുനര്‍നിര്‍ണയിക്കുക, കേന്ദ്രവന്യജീവി നിയമം കാലോചിതമായി പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.ഏരിയാ കമ്മറ്റിയംഗം ഇ.ടി. ദീലിപ് അധ്യക്ഷനായി. ജോഷിമാത്യു മുഖ്യപ്രഭാഷണം നടത്തി. എബിന്‍ ജോസഫ്, ശശി കന്യാലില്‍ , ടി.ഡി. മനോജ്, മാത്യു തോമസ്, ബിജു ചാക്കോ, സി .വി . വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






