കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയിലെ ഹരിത ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തം
കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയിലെ ഹരിത ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തം

ഇടുക്കി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയില്‍ നേര്യമംഗലം റാണിക്കല്ലിന് സമീപവും കൂമ്പന്‍പാറക്ക് സമീപവും സ്ഥാപിച്ചിട്ടുള്ള ഹരിത ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തം. ദേശിയപാതയിലൂടെ എത്തുന്ന വാഹനയാത്രികരില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത ചെക്ക് പോസ്റ്റുകള്‍ക്കായി സൗകര്യം ക്രമീകരിച്ചത്. വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിക്കുമ്പോള്‍ പലയിടത്തും പ്ലാസ്റ്റിക് മാലിന്യമടക്കം അലക്ഷ്യമായി നിക്ഷേപിച്ച് പോകുന്ന സ്ഥിതിയുണ്ട്. വിനോദ സഞ്ചാരികളില്‍ നിന്ന് തരംതിരിച്ച് മാലിന്യം ശേഖരിക്കുക, മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുക, ഇത് സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്യുക തുടങ്ങി വിവിധ കാര്യങ്ങളായിരുന്നു പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. പഴയ മൂന്നാറിന് സമീപം ഹരിത ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. നേര്യമംഗലത്തിന് സമീപത്തെയും കൂമ്പന്‍പാറയിലേയും ഹരിത ചെക്ക് പോസ്റ്റുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കിയാല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്ത് ഉണ്ടാകുന്ന മാലിന്യം തള്ളല്‍ നിയന്ത്രിക്കാന്‍ സാധിക്കും.
What's Your Reaction?






