മൂന്നാര്‍ ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷം 

മൂന്നാര്‍ ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷം 

Jul 4, 2024 - 20:32
 0
മൂന്നാര്‍ ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷം 
This is the title of the web page

ഇടുക്കി: മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നായ്ക്കള്‍ ഭീതി പടര്‍ത്തി അലഞ്ഞ് നടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നായ്ക്കള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പലപ്പോഴും കൂട്ടമായി നടക്കുന്ന ഇവ കൂടുതല്‍ അക്രമകാരികളാകുന്നു. നായ്ക്കളെ ഓടിക്കാന്‍ ശ്രമിച്ചാല്‍ ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുന്നു. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ഭീതി പരത്തുന്നു. സ്ത്രീകളും പ്രായമായവരും കുട്ടികളുമാണ് തെരുവ് നായ ശല്യം വര്‍ധിച്ചതിന്റെ ബുദ്ധിമുട്ട് കൂടുതലായി അനുഭവിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം സഞ്ചാരികള്‍ വന്നു പോകുന്ന മൂന്നാറിലെ തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow