ചേറ്റുകുഴിയിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ ആമിക്ക് നാടിന്റെ അന്ത്യാഞ്ജലി
ചേറ്റുകുഴിയിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ ആമിക്ക് നാടിന്റെ അന്ത്യാഞ്ജലി

ഇടുക്കി : മാർച്ച് 24 ഞായറാഴ്ച രാവിലേ വണ്ടൻമേട് ചേറ്റുകുഴിയിലുണ്ടായ അപകടത്തിൽ മരണമടഞ്ഞ അഞ്ചു വയസുകാരി കാട്ടേഴത്ത് ആമിയുടെ സംസ്കാരം നടന്നു. മലയാറ്റുർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വരുബോൾ കെ എസ് ആർ ടി സിയുമായി വാൻ കൂട്ടിയിട്ടിച്ച് ഉണ്ടായ അപകടത്തിലാണ് ആമി മരണപ്പെട്ടത് . ആമിയുടെ പിതാവ് എബി, വല്യച്ചൻ തങ്കച്ചൻ വല്യമ്മ മോളി എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മ അമലു മാത്രമാണ് മകളുടെ സംസ്കാര ശൂശ്രൂഷയിൽ പങ്കെടുത്തത്. ചേറ്റുകുഴി മാർ ഇവാനിയോസ് പബ്ലിക് സ്കൂളിലെ പൊതുദർശനത്തിന് ശേഷം ആമിയുടെ മൃതദേഹം അച്ചക്കായിലേ വീട്ടിലെത്തിച്ചു.
ഉച്ച കഴിഞ്ഞ് 3 മണിക്ക് സംസ്കാര ശുശ്രൂഷ ആരംഭിക്കുകയും തുടർന്ന്
കമ്പംമെട്ട് സെൻ്റ് ജോസഫ് ദൈവാലയ സെമിത്തേരിയിൽ സംസ്കാരിക്കുകയും ചെയ്തു.
What's Your Reaction?






