ദേവികുളത്തെ ബിഎസ്എന്‍എല്‍ ടവറുകള്‍ ഉടന്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങും: ഡീന്‍ കുര്യാക്കോസ് എംപി
ദേവികുളത്തെ ബിഎസ്എന്‍എല്‍ ടവറുകള്‍ ഉടന്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങും: ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: ദേവികുളം താലൂക്കിന്റെ വിവിധ മേഖലകളില്‍ സ്ഥാപിച്ച പുതിയ ബിഎസ്എന്‍എല്‍ ടവറുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. ജില്ലയില്‍ വിവിധ മേഖലകളിലായി 60ലേറെ ടവറുകളാണ് പുതുതായി സ്ഥാപിച്ചത്. ആദിവാസി മേഖലകളില്‍ ഉള്‍പ്പെടെ സ്ഥാപിച്ച ടവറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
തോട്ടം, ആദിവാസി മേഖലകളില്‍ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ആശയവിനിമയം നടത്താനാകാത്തതും വെല്ലുവിളിയാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ടവറുകള്‍ സ്ഥാപിച്ചത്.
What's Your Reaction?






