ചിന്നക്കനാലില്‍ 2 വര്‍ഷത്തിനിടെ ചരിഞ്ഞത് 7 കാട്ടാനകള്‍
ചിന്നക്കനാലില്‍ 2 വര്‍ഷത്തിനിടെ ചരിഞ്ഞത് 7 കാട്ടാനകള്‍

ഇടുക്കി: മൂന്നാര്‍ ചിന്നക്കനാലില്‍ രണ്ടുവര്‍ഷത്തിനിടെ ചരിഞ്ഞത് 7 കാട്ടാനകള്‍. തെക്കിന്റെ കാശ്മീരായ മൂന്നാറില്‍ അതിജീവന പോരാട്ടത്തിലാണ് കാട്ടാനകളും ചിന്നക്കനാലിലെ താമസക്കാരും. 2022 സെപ്റ്റംബര്‍ മുതലുള്ള രണ്ടുവര്‍ഷക്കാലം ദേവികുളം റേഞ്ചിനുകിഴില്‍ ചരിഞ്ഞത് ഏഴ് കാട്ടാനകളാണ്. ഈ മേഖലയില്‍ ഇനി അവശേഷിക്കുന്നത് 17 ആനകള്‍ മാത്രം. പ്രായപൂര്‍ത്തിയായ കൊമ്പന്മാരില്‍ ഇനി അവശേഷിക്കുന്നത് ചക്കകൊമ്പനാണ്. ഏറ്റവുമൊടുവില്‍ മുറിവാലന്‍ ചില്ലിക്കൊമ്പനും. ഏറ്റുമുട്ടലില്‍ ആനകള്‍ ചരിയുന്നത് വിരളമാണ്. രോഗബാധയേറ്റും വൈദ്യുതാഘാതത്തെ തുടര്‍ന്നുമാണ് കൂടുതല്‍ ആനകളും ചരിഞ്ഞത്. ഇവയില്‍ ഭൂരിഭാഗവും കുട്ടിയാനകളാണ്. വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് സിഗരറ്റ് കൊമ്പന്‍ എന്ന വിളിപ്പേരുള്ള ആന ചരിഞ്ഞത്. 301 കോളനിയിലെ ആദിവാസിയുടെ കൃഷിയിടത്തില്‍ നിന്ന് ഷോക്കേറ്റ് പിടിയാനയും ചരിഞ്ഞിട്ടുണ്ട്. കുട്ടിയാനകള്‍ക്കാണ് രോഗബാധ കൂടുതലായി പിടിപെടുന്നത്. കൂടാതെ, കൊമ്പന്‍മാരുടെ ആക്രമണവും ഉണ്ടാകുന്നു. ഹെര്‍പ്പിസ് വൈറസാണ് മരണകാരണം. ഇത് ആനകളുടെ ജനന നിരക്ക് കുറയാനും ജനിതക വൈകല്യങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, കാലാവസ്ഥ വ്യതിയാനവും ആനകളുടെ നിലനില്‍പ്പിന് ഭീഷണിയാണ്.
What's Your Reaction?






