ഇടമലക്കുടി സ്‌കൂളിന് പുതിയ കെട്ടിടം
ഇടമലക്കുടി സ്‌കൂളിന് പുതിയ കെട്ടിടം

ഇടുക്കി: ഇടമലക്കുടി ഗവ. ട്രൈബല്‍ യുപി സ്‌കൂളിന്റെ പുതിയ മന്ദിരം തുറന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. 4151 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം 66 ലക്ഷം രൂപ ചെലവില്‍ ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍മിച്ചത്. കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ എല്‍പി സ്‌കൂള്‍ ഈ അധ്യയന വര്‍ഷമാണ് അപ്പര്‍ പ്രൈമറി സ്‌കൂളായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. പുതിയ സ്‌കൂള്‍ കെട്ടിടത്തില്‍ ഹാളായി ഉപയോഗിക്കാവുന്ന തരത്തിലുള്ള അഞ്ച് ബോര്‍ഡ് മുറികള്‍, ഡൈനിങ് ഹാള്‍, കിച്ചണ്‍, വാഷ് ഏരിയ, കുട്ടികള്‍ക്കുള്ള പ്രത്യേക വാഷ് ഏരിയ, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശുചിമുറികള്‍ എന്നിവയുണ്ട്.ഡൈനിങ് ടേബിളുകള്‍, കസേരകള്‍, ക്ലാസ് മുറികളില്‍ വൈദ്യുതീകരണം എന്നിവയെല്ലാം ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. പരിപാടിയില്‍ കലക്ടര്‍ ഷീബ ജോര്‍ജ്, കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ അമ്രപാലി പ്രശാന്ത് സല്‍വെ, സബ് കലക്ടര്‍മാരായ അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






