വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയത് 39 കഞ്ചാവ് ചെടി: പനംകുട്ടിയില്‍ യുവാവ് അറസ്റ്റില്‍
വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയത് 39 കഞ്ചാവ് ചെടി: പനംകുട്ടിയില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: വീടിനോടുചേര്‍ന്ന് 39 കഞ്ചാവ് ചെടി നട്ടുവളര്‍ത്തി പരിപാലിച്ചുവന്ന യുവാവിനെ നാര്‍ക്കോട്ടിക് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കൊന്നത്തടി പനംകൂട്ടിയില്‍ ഇളംബശ്ശേരിയില്‍ ഡെനില്‍ വര്‍ഗീസ്(20) ആണ് അറസ്റ്റിലായത്. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. രാജേന്ദ്രനും സംഘവുമാണ് പരിശോധന നടത്തിത്. പാകി മുളപ്പിച്ച 18 സെന്റീമീറ്ററോളം വളര്‍ച്ചയെത്തിയ തൈകളാണ് കണ്ടെത്തിയത്. പ്രതിയെ നാളുകളായി എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. പ്രതിയെ അടിമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






