അടിമാലി കാംകോ- കോയിക്കക്കുടി റോഡിരികിലെ മെറ്റല്‍ക്കൂന: കാല്‍നട യാത്രികര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി 

അടിമാലി കാംകോ- കോയിക്കക്കുടി റോഡിരികിലെ മെറ്റല്‍ക്കൂന: കാല്‍നട യാത്രികര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി 

Jul 27, 2026 - 15:28
 0
അടിമാലി കാംകോ- കോയിക്കക്കുടി റോഡിരികിലെ മെറ്റല്‍ക്കൂന: കാല്‍നട യാത്രികര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി 
This is the title of the web page

ഇടുക്കി: അടിമാലി കാംകോ- കോയിക്കക്കുടി റോഡിലെ മെറ്റല്‍കൂന വാഹനങ്ങള്‍ക്കും കാല്‍നട യാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡില്‍ 6 മാസങ്ങള്‍ക്കുമുമ്പാണ് ഓട നിര്‍മാണത്തിന്റെ ഭാഗമായി മെറ്റലും അനുബന്ധ സാമഗ്രികളും ഇറക്കിയിട്ടത്. ഇവിടെ വാഹനാപകടങ്ങള്‍ വര്‍ധിച്ചതോടെ ഇവ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക്‌നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ദിനംപ്രതി നിരവധി വാഹനങ്ങളും സ്‌കൂള്‍ കുട്ടികളും അടക്കം യാത്ര ചെയ്യുന്ന റോഡാണിത്. ഇതുവഴിയുള്ള സുഗമമായ ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ മെറ്റല്‍ കുന മുടിക്കിടന്നിരുന്ന മുള്‍പ്പടര്‍പ്പ് തൊഴിലാളികള്‍ വെട്ടിമാറ്റിയിട്ടുണ്ട്. ഇതിനിടെ മെറ്റല്‍ കൂനയ്ക്ക് എതിര്‍ വശത്തായി വൈദ്യുത ബോര്‍ഡ് അധികൃതര്‍ കോണ്‍ക്രീറ്റ് വൈദ്യുത തൂണുകള്‍ സ്റ്റോക്ക് ചെയ്തതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി. നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം യാത്ര ചെയ്യുന്ന റോഡില്‍ ഇറക്കിയിരിക്കുന്ന മെറ്റല്‍ കൂനകള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow