മൂന്നാറില്‍ പൊതു ശൗചാലയമില്ല: പ്രതിസന്ധിയില്‍ സഞ്ചാരികളും ഡ്രൈവര്‍മാരും 

മൂന്നാറില്‍ പൊതു ശൗചാലയമില്ല: പ്രതിസന്ധിയില്‍ സഞ്ചാരികളും ഡ്രൈവര്‍മാരും 

Jul 27, 2026 - 15:22
 0
മൂന്നാറില്‍ പൊതു ശൗചാലയമില്ല: പ്രതിസന്ധിയില്‍ സഞ്ചാരികളും ഡ്രൈവര്‍മാരും 
This is the title of the web page

ഇടുക്കി: തെക്കിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറില്‍ പൊതു ശൗചാലയമില്ലാത്തത് സഞ്ചാരികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പഴയമൂന്നാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിനോട് ചേര്‍ന്ന് ശൗചാലയമുണ്ടെങ്കിലും അത് ഉപയോഗിക്കാന്‍ പറ്റാത്ത രീതിയില്‍ പൂട്ടിക്കിടക്കുകയാണ്. സീസണ്‍ സമയങ്ങളില്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടേയ്‌ക്കെത്തുന്നത്. സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്കും ദിവസേന ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ക്കുമാണ് പ്രതിസന്ധി കൂടുതല്‍. ഇവര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ചുറ്റുപാടുകളെയാണ് ആശ്രയിക്കുന്നത്. ഇത് രോഗവ്യാപനത്തിനും കാരണമാകാറുണ്ട്.  എത്രയും വേഗം മൂന്നാറില്‍ ഒരു പൊതുശൗചാലയം നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഡ്രൈവര്‍മാരുടെയും  പ്രദേശവാസികളുടെയും ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow