നെടുങ്കണ്ടത്ത് 200 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി 

നെടുങ്കണ്ടത്ത് 200 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി 

Jul 15, 2026 - 10:29
 0
നെടുങ്കണ്ടത്ത് 200 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടത്ത് 200 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. എക്‌സൈസിന്റെ തണ്ടര്‍ വേട്ടയുടെ ഭാഗമായുള്ള പരിശോധനയിലാണ് 15 ചാക്കുകളായി സൂക്ഷിച്ചിരുന്ന 1000 പായ്ക്കറ്റ് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇവയ്ക്ക് ഏഴ് ലക്ഷം രൂപ വിലവരും. നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിലെ വ്യാപാരി പുത്തന്‍വീട്ടില്‍ ഷമീര്‍ ഷംസുദീന്റെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. 
ടൗണിലെ പലചരക്ക്, പച്ചക്കറി വ്യാപാരത്തിന്റെ മറവിലായിരുന്നു വില്‍പ്പന. കഴിഞ്ഞയിടെ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനത്തെ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ്  പ്രതിയെ പിടികൂടിയത്. ഇയാള്‍ മേഖലയിലെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരനാണെന്നാണ് വിവരം. ഇയാളുടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പുനപരിശോധിക്കാന്‍ പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും നെടുങ്കണ്ടം എക്‌സൈസ് അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow