കട്ടപ്പന ഇരുപതേക്കറില്‍ ബസ് കാത്തിരിപ്പുകേന്ദ്രം തുറന്നു
കട്ടപ്പന ഇരുപതേക്കറില്‍ ബസ് കാത്തിരിപ്പുകേന്ദ്രം തുറന്നു

ഇടുക്കി: കട്ടപ്പന കാര്‍ഡമംവാലി ലയണ്‍സ് ക്ലബ്ബും ശ്രീധരീയം കണ്ണാശുപത്രിയും പൊന്നൂസ് ട്രേഡിങ് കമ്പനിയുംചേര്‍ന്ന് ഇരുപതേക്കറില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം തുറന്നു. ലയണ്‍സ് ഇന്റര്‍നാഷണല്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജന്‍ എന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്കുള്ള രോഗികള്‍ ഉള്‍പ്പെടെ എത്തുന്നത് ഇരുപതേക്കര്‍ ജങ്ഷനിലാണ്. ആളുകള്‍ ബസ് കാത്തുനില്‍ക്കുന്നത് കടകളുടെ വരാന്തകളിലും വഴിയോരത്തുമാണ്. രോഗികളുടെയും ബസ് യാത്രികരുടെയും ആവശ്യം കണക്കിലെടുത്താണ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്.
നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി കേന്ദ്രം നാടിന് സമര്‍പ്പിച്ചു. കാര്‍ഡമംവാലി ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ ജെ ജോസഫ് അധ്യക്ഷനായി. മുന്‍ എംഎല്‍എ അഡ്വ. ഇ എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, സി ആര്‍ മുരളി, സിബി കൊല്ലംകുടി, ശ്രീജിത്ത് ഉണ്ണിത്താന്‍, ജോര്‍ജ് തോമസ്, ജോസഫ് പുതുമന, റെജി ജോസഫ്, റെജി കോഴിമല, ജോണ്‍ തോമസ്, പി എം ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






