യൂത്ത് കോണ്‍ഗ്രസ് പീരുമേട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
യൂത്ത് കോണ്‍ഗ്രസ് പീരുമേട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഇടുക്കി: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പീരുമേട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പൊലീസില്‍ പണി കൊടുക്കേണ്ടവരുടെ ലിസ്റ്റ് യൂത്ത് കോണ്‍ഗ്രസിന്റെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ് എബിന്‍ കുഴിവേലി അധ്യക്ഷനായി. ഷാഹുല്‍ ഹമീദ്, ഷാനി ബിനുശങ്കര്‍, മനോജ് രാജന്‍, കെ രാജന്‍, രാജു കുടമാളൂര്‍, അനീഷ് സികെ, ഫെലിക്‌സ് ഡാനിയേല്‍, വിഘ്നേഷ്, അലൈസ് വാരിക്കാട്ട്, വിനീഷ് ഗോപി, ജോണ്‍ അപ്പു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






