പീരുമേട് താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു: ദേശീയപാതയോരത്തെ കാടുകള്‍ വെട്ടിത്തെളിക്കാന്‍ തീരുമാനം
പീരുമേട് താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു: ദേശീയപാതയോരത്തെ കാടുകള്‍ വെട്ടിത്തെളിക്കാന്‍ തീരുമാനം
ഇടുക്കി: കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയോരത്തെ കാടുകള്‍ വെട്ടിത്തെളിക്കാനും 35-ാംമൈല്‍ മുതല്‍ കുമളി വരെ റോഡരികിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി സ്വീകരിക്കാനും പീരുമേട് താലൂക്ക് വികസന സമിതി തീരുമാനിച്ചു. വണ്ടിപ്പെരിയാറിലെ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നടപടിസ്വീകരിക്കും. സെന്‍ട്രല്‍ ജങ്ഷനില്‍ കടകള്‍ക്കുമുമ്പിലുള്ള തടസങ്ങള്‍ ഒഴിവാക്കും. വള്ളക്കടവിലേക്കുള്ള റോഡില്‍ ലോറികള്‍ നിര്‍ത്തിയിട്ട് തടി കയറ്റുന്നത് തടയും. വള്ളക്കടവ് ജങ്ഷനില്‍ റോഡരികില്‍ കിടക്കുന്ന ഉപയോഗരഹിതമായ വാഹനങ്ങള്‍ മാറ്റാനും നടപടിസ്വീകരിക്കും. വണ്ടിപ്പെരിയാര്‍ കൃഷിഭവനോട് ചേര്‍ന്നുള്ള ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം വാടകയ്ക്ക് നല്‍കിയത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. ഇത് വീണ്ടെടുത്ത് സപ്ലൈകോയുടെ സുഭിക്ഷം ഹോട്ടല്‍ നടത്താന്‍ നല്‍കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും മണ്ഡലകാലവും കണക്കിലെടുത്ത് രണ്ടുമാസത്തിനുശേഷമേ അടുത്ത യോഗം ചേരുകയുള്ളൂ. ബ്ലോക്ക് പഞ്ചായത്തംഗം പി എം നൗഷാദ് അധ്യക്ഷനായി. പീരുമേട് തഹസില്‍ദാര്‍ സന്തോഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?