അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം നിരോധിച്ച് ഡാം സേഫ്റ്റി വിഭാഗം

അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം നിരോധിച്ച് ഡാം സേഫ്റ്റി വിഭാഗം

Feb 26, 2024 - 18:19
Jul 9, 2024 - 18:28
 0
അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം നിരോധിച്ച് ഡാം സേഫ്റ്റി വിഭാഗം
This is the title of the web page

ഇടുക്കി: അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായി നിരോധിച്ച് കെ എസ് ഇ ബി, ഡാം സേഫ്റ്റി വിഭാഗം. ഞായറാഴ്ച്ച രാത്രിയിലാണ് ഗേറ്റ് സ്ഥാപിച്ച് പ്രവേശനം നിരോധിച്ചത്. പഞ്ചായത്തിനെയോ ജനപ്രധിനിധികളെയോ അറിയിക്കാതെയാണ് നടപടി. നേരത്തെ ഗേറ്റ് സ്ഥാപിച്ച് സഞ്ചാരികളുടെ പ്രവേശനം തടയാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു.ഇതേ തുടര്‍ന്ന് ഗേറ്റിന്റെ ഒരു ഭാഗം തുറന്ന് നല്‍കി.ഇതിനു പിന്നാലെയാണ് തുറന്നിട്ടിരുന്ന ഭാഗവും ഇരുമ്പ് ഗ്രില്‍ ഉപയോഗിച്ച് അടച്ചത്.അഞ്ചുരുളി ടൂറിസം തകര്‍ക്കാനായി ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു.

പ്രവേശനം നിരോധിച്ചത് അറിയാതെ ഇന്ന് മാത്രം നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് അഞ്ചുരുളിയില്‍ എത്തി നിരാശരായി മടങ്ങിയത്. ഇരട്ടയാര്‍ ഡാമില്‍ നിന്ന് വെള്ളം എത്തിക്കുവാന്‍ നിര്‍മിച്ച ടണലാണ് അഞ്ചുരുളിയിലെ പ്രധാന ആകര്‍ഷണം.ഇത് കാണുന്നതിനാണ് കൂടുതല്‍ ആളുകളും വിവിധ ജില്ലകളില്‍ നിന്ന് ഇവിടെയെത്തുന്നത്. ടണലിലേക്കുള്ള പ്രവേശന നിരോധനം നീക്കിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം. അതെ സമയം അപകട സാധ്യതയുള്ളത്തിനാലാണ് ഗേറ്റ് സ്ഥാപിച്ചതെന്ന് ഡാം സേഫ്റ്റി വിഭാഗം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow