കേരള കോണ്‍ഗ്രസ് എം നഗരസഭ ഓഫീസ് പടിക്കല്‍ നടത്തിയ സമരം അടിസ്ഥാനരഹിതം : കെ.ജെ. ബെന്നി
കേരള കോണ്‍ഗ്രസ് എം നഗരസഭ ഓഫീസ് പടിക്കല്‍ നടത്തിയ സമരം അടിസ്ഥാനരഹിതം : കെ.ജെ. ബെന്നി

ഇടുക്കി: കേരള കോണ്‍ഗ്രസ് എം നഗരസഭാ ഓഫീസ് പടിക്കല്‍ നടത്തിയ സമരം അടിസ്ഥാനപരഹിതമാണെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി. സമരം നടത്തുന്നത് എന്തിനാണെന്ന് സമരക്കാര്‍ക്ക് പോലും അറിയില്ല. കലക്ടറുടെ ഒരുകത്ത് മാത്രമാണ് നഗരസഭയില്‍ എത്തിയിട്ടുള്ളത്. തുടര്‍ന്നുള്ള നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. ഇല്ലാത്ത പ്രോജക്റ്റിന്റെ പേരില്‍ ജനങ്ങളെ വിഢികളാക്കുകയാണ് സമരക്കാര്‍. കല്യാണത്തണ്ടിലെ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള സമരത്തിന് പരിഹാരമായി. ജലലഭ്യതയുള്ള സ്ഥലം നാട്ടുകാരുടെ നേതൃത്വത്തില്‍ വാങ്ങി നഗരസഭയ്ക്ക് സരണ്ടര്‍ ചെയ്യുകവഴി വാര്‍ഡ് കൗണ്‍സിലര്‍മാരുടെയും ആവശ്യമെങ്കില്‍ നഗരസഭയുടെ പൊതുഫണ്ട് ഉപയോഗിച്ചും പദ്ധതി ആവിഷ്‌കരിക്കുമെന്നും വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി.
What's Your Reaction?






