മലയോര ഹൈവേ നിര്‍മാണം: മാട്ടുക്കട്ടയില്‍ വ്യാപാരികളും കരാറുകാരും തമ്മില്‍ തര്‍ക്കം
മലയോര ഹൈവേ നിര്‍മാണം: മാട്ടുക്കട്ടയില്‍ വ്യാപാരികളും കരാറുകാരും തമ്മില്‍ തര്‍ക്കം

ഇടുക്കി: മലയോര ഹൈവേ കരാറുകാരും വ്യാപാരികളും നാട്ടുകാരും തമ്മില്‍ തര്‍ക്കം. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മാട്ടുക്കട്ട ടൗണിന്റ മധ്യഭാഗം ടാര്‍ ചെയ്യുന്നതിന് വീതി കുറവാണെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് തര്‍ക്കം പരിഹരിച്ചു. മാട്ടുക്കട്ടയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അശാസ്ത്രീയതയുണ്ടോ എന്ന ആരോപം ശക്തമായിരുന്നു. ഈ ആരോപണങ്ങളെല്ലാം പരിഹരിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 90% പൂര്‍ത്തീകരിച്ചത്. മാട്ടുക്കട്ട ടൗണിന്റെ മധ്യഭാഗം നിലവില്‍ ഉണ്ടായിരുന്ന റോഡിനേക്കാളും വീതി കുറിച്ചാണ് ചെയ്യുന്നതെന്നാണ് പുതിയ ആരോപണം. വിനോദസഞ്ചാരകേന്ദ്രമായ തൂക്കുപാലത്തേക്ക് ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ കടന്നുപോകുന്ന വഴിക്ക് മതിയായ വീതിയില്ലാതെ വന്നാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാകും. ഈ സാഹചര്യത്തില്‍ റോഡിന്റ ടാറിങ് വീതി കൂട്ടി ചെയ്യണമെന്ന ആവശ്യമാണ് നാട്ടുകാര്‍ മുന്നോട്ടുവയ്ക്കുന്നത്. നിലവിലുണ്ടായിരുന്ന പഞ്ചായത്ത് റോഡ് കരാറുകാര്‍ മൂന്നു മീറ്റര്‍ ചെയ്യാനാണ് എസ്റ്റിമേറ്റ് ഉണ്ടായിരുന്നത്. എന്നാല്‍ മൂന്നര മീറ്ററോളം വീതി കൂട്ടിയാണ് ടാര്‍ ചെയ്ത് വന്നത്. ഇതോടൊപ്പം ഒരു മീറ്റര്‍ കോണ്‍ക്രീറ്റിങ് ഉള്‍പ്പെടെയുള്ള വര്‍ക്കുകളാണ് നടന്നുവരുന്നതെന്നാണ് കരാറുകാര്‍ പറയുന്നത്. എന്നാല്‍ മതിയായ വീതിയില്ലാതെ വന്നാല്‍ വാഹനങ്ങള്‍ കടന്നു പോകുന്നതിന് തടസമുണ്ടാകും ഇതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധം ഉന്നയിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ,വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, വി ബിനു, സുമോദ് ജോസഫ്, കുഞ്ഞുമോന്‍ തുടങ്ങിയ പഞ്ചായത്ത് അംഗങ്ങള്‍ ഇടപെട്ട് തര്‍ക്കങ്ങള്‍ പരിഹരിച്ചു. വിഷയത്തില്‍ ഇടപെട്ട് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ പറഞ്ഞു.
What's Your Reaction?






