പോക്‌സോ കേസില്‍ അണക്കര സ്വദേശിക്ക് 20 വര്‍ഷം തടവ്
പോക്‌സോ കേസില്‍ അണക്കര സ്വദേശിക്ക് 20 വര്‍ഷം തടവ്

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. അണക്കര പാമ്പുപാറ കുഴികണ്ടത്തില്‍ എം സതീഷിനെ ശിക്ഷിച്ച് കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് മഞ്ജു വി ഉത്തരവായി. 2023ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ വണ്ടന്‍മേട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.
What's Your Reaction?






