സിപിഐ കട്ടപ്പന നോര്‍ത്ത് ലോക്കല്‍ സമ്മേളനം സമാപിച്ചു
സിപിഐ കട്ടപ്പന നോര്‍ത്ത് ലോക്കല്‍ സമ്മേളനം സമാപിച്ചു

ഇടുക്കി: സിപിഐ കട്ടപ്പന നോര്‍ത്ത് ലോക്കല്‍ സമ്മേളനം സമാപിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെകെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ക്രൂരതയുടെയും, അടിച്ചമര്‍ത്തലിന്റെയും ഏകാധിപതിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രേതം പിടികൂടിയവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ബി.ജെ പി സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ഹിറ്റ്‌ലര്‍ മനുഷ്യരെ ഗ്യാസ് ചേമ്പറില്‍ അടച്ച് ശ്വാസംമുട്ടിച്ചാണ് കൊന്നൊടുക്കിയതെങ്കില്‍ നരേന്ദ്രമോദി ഭരണത്തിന്‍ കീഴില്‍ അധകൃതരടക്കമുള്ള ജനവിഭാഗം തെരുവില്‍ ക്രൂരമായി ആക്രമിക്കപ്പെടുകയും ചുട്ടെരിക്കപ്പെടുകയും ചെയ്യുകയാണെന്നും കെകെ ശിലരാമന്‍ കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ സ്ത്രീകളടക്കമുള്ളവരെ കൊന്നൊടുക്കുകയും ക്രൂരത അഴിച്ചുവിടുകയും ചെയ്തിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി നാളിതുവരെയും മണിപ്പൂര്‍ എന്ന വാക്ക് പറഞ്ഞിട്ടില്ല. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെ ഒറ്റുകൊടുത്ത ആര്‍എസ്എസിനും ബിജെപിക്കും എങ്ങനെയാണ് സ്വതന്ത്ര സമരത്തെ അനുകൂലിച്ച് സംസാരിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാപനത്തിന് മുന്നോടിയായി നേതാക്കളുടെയും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെള്ളയാംകുടി ടൗണില്‍ പ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി സനീഷ് മോഹനന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി വി.കെ അഭിലാഷ്, മണ്ഡലം സെക്രട്ടറി വി.ആര്‍ ശശി, സംസ്ഥാന കൗണ്‍സില്‍ അംഗം വി .കെ ധനപാല്‍, കെ.ജെ ജോയിസ്, വി.ടി ഷാന്‍, കെ.എസ് രാജന്‍, കെ .എന്‍ കുമാരന്‍, കെ.ആര്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






