പേഴുംകവല പാക്കനാര്‍കാവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു
പേഴുംകവല പാക്കനാര്‍കാവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു

ഇടുക്കി: കട്ടപ്പന പേഴുംകവല പാക്കനാര്‍കാവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം നടന്നു. ക്ഷേത്രം മേല്‍ശാന്തി അദ്വൈത് നേതൃത്വം നല്‍കി. പുലര്‍ച്ചെ 4ന് ക്ഷേത്രം ചടങ്ങുകള്‍ ആരംഭിച്ചു. ശിവപൂജ, കലശപൂജ, യാമപൂജ എന്നിവയും നടന്നു. തന്ത്രി മഹാദേവന്‍ നമ്പൂതിരി, മേല്‍ശാന്തി അദ്വൈത് മന്നിക്കല്‍, ശാന്തിമാരായ സുബിന്‍ ബൈജു, അഭിലാഷ് എന്നിവര്‍ കാര്‍മികത്വം വഹിക്കും. പ്രസിഡന്റ് മനോജ് കാഞ്ഞിരക്കാട്ട്, സെക്രട്ടറി ബിനു കുറ്റൂര്‍, വൈസ് പ്രസിഡന്റ് രാഹുല്‍ ചെമ്മരപ്പള്ളില്‍, ജോയിന്റ് സെക്രട്ടറി ശരത് പുളിക്കല്‍, കണ്‍വീനര്‍ മണി കായപ്ലാക്കല്‍, ജോയിന്റ് കണ്‍വീനര്‍മാരായ മനേഷ് പാറയില്‍, രാജേഷ് കുഞ്ചുവീട്ടില്‍, രക്ഷാധികാരി ടിജി എം രാജു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






