കാഞ്ചിയാറില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
കാഞ്ചിയാറില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ്, നേത്ര പരിശോധന, ജീവിത ശൈലി രോഗനിര്‍ണയം, ടിബി, ലെപ്രസി, കാന്‍സര്‍ നിര്‍ണയ സ്‌ക്രീനിങ് എന്നിവയാണ് നടത്തിയത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോസഫ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ജനപ്രതിനിധികളായ ഷാജി വേലംപറമ്പില്‍, രമ മനോഹരന്‍, ഡോ. വിപിന്‍ എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ജയ, എംഎല്‍എസ്പിമാരായ നിത്യ, റിയ, ജൂബിലി, ആശപ്രവര്‍ത്തകരായ അമ്പിളി, ലത, വത്സമ്മ, സുമതി, ലൈസാമ്മ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






