ബൈക്കുകള്‍ മോഷ്ടിച്ച കട്ടപ്പന സ്വദേശി അറസ്റ്റില്‍
ബൈക്കുകള്‍ മോഷ്ടിച്ച കട്ടപ്പന സ്വദേശി അറസ്റ്റില്‍

ഇടുക്കി: കട്ടപ്പന, മൂന്നാര്‍ എന്നിവിടങ്ങളില്‍നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച യുവാവിനെ കട്ടപ്പന െപാലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വെള്ളറിയില്‍ ജിഷ്ണു ബിജു(20)വാണ് പിടിയിലായത്. ചൊവ്വാഴ്ച കട്ടപ്പനയില്‍നിന്ന് മോഷ്ടിച്ച ബൈക്കില്‍ മൂന്നാറിലേക്ക് പുറപ്പെട്ടെങ്കിലും ശാന്തന്‍പാറയില്‍ എത്തിയപ്പോള്‍ ഇന്ധനം തീര്‍ന്നതോടെ ഉപേക്ഷിച്ചു. തുടര്‍ന്ന്, മൂന്നാറിലെത്തി മറ്റൊരു ബൈക്ക് മോഷ്ടിച്ചു. ഈവാഹനത്തില്‍ കട്ടപ്പനയിലെത്തിയപ്പോള്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 2024 സെപ്റ്റംബറില്‍ ബൈക്ക് മോഷണക്കേസില്‍ ജിഷ്ണുവിനെയും ഭാര്യ ജസ്‌നയേയും പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈകേസില്‍ ജയിലിലായിരുന്ന പ്രതി അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. എസ്‌ഐ ടി ആര്‍ മധു, എസ് സിപിഒ അനൂപ്, സിപിഒമാരായ ജെയിംസ്, രാഹുല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






