ഇടുക്കി: ചെമ്പകപ്പാറ ബെല്‍മൗണ്ട് യുപി സ്‌കൂളില്‍ 23-ാമത് വാര്‍ഷികം ആഘോഷിച്ചു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കരാട്ടെ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കോശി മാത്യുവിനെയും നൃത്ത അധ്യാപിക സാവിത്രി അമ്മയെയും ആദരിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് ജിന്‍സ് വര്‍ഗീസ് അധ്യക്ഷനായി. മാനേജര്‍ ബാബു സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പല്‍ മഞ്ജു പിഷാരടി, സി. ആന്‍, എംപിടിഎ പ്രസിഡന്റ് ഷൈസി സജി, അലോണ്‍ സാന്റിച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.