എസ്.എന്‍.ഡി.പി.യോഗം 4998 പുളിയന്‍മല ശാഖയില്‍ ഗുരുദേവ സമാധിദിനാചരണം
എസ്.എന്‍.ഡി.പി.യോഗം 4998 പുളിയന്‍മല ശാഖയില്‍ ഗുരുദേവ സമാധിദിനാചരണം

ഇടുക്കി: ശ്രീനാരായണ ഗുരുദേവന്റെ 97 മത് മഹാസമാധിദിനാചരണം നടന്നു. എസ്.എന്‍.ഡി.പി.യോഗം 4998 പുളിയന്‍മല ശാഖയില്‍ നടന്ന പരിപാടിയില്‍ മലനാട് യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ സമാധി ദീപം തെളിയിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഗുരു ഭാഗവത പാരായണ സമര്‍പ്പണം, ദിവ്യ ജ്യോതി സമര്‍പ്പണം, മഹാ ഗുരുപൂജ, സമൂഹപ്രാര്‍ഥന, അന്ന ദാനം തുടങ്ങിയ പരിപാടികളും നടന്നു... ചടങ്ങുകള്‍ക്ക് ഷാജന്‍ ശാന്തികള്‍ കാര്‍മികത്വം വഹിച്ചു. യൂണിയന്‍ കൗണ്‍സിലര്‍മാരായ മനോജ് ആപ്പാന്താനം, സുനില്‍ പടിയറമാവില്‍, ശാഖായോഗം പ്രസിഡന്റ് പ്രവീണ്‍ വട്ടമല, സെക്രട്ടറി ജയന്‍ എം ആര്‍, വൈസ് പ്രസിഡന്റ് പി.എന്‍ മോഹനന്‍, യൂണിയന്‍ കമ്മിറ്റി അംഗം ഇഎ ഭാസ്‌കരന്‍, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈ. പ്രസിഡന്റ് കെ. പി ബിനീഷ്,തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






