കട്ടപ്പനയില്‍ ജഡ്ജിമാരുമായി സംവദിച്ച് വിദ്യാര്‍ഥികള്‍

കട്ടപ്പനയില്‍ ജഡ്ജിമാരുമായി സംവദിച്ച് വിദ്യാര്‍ഥികള്‍

Feb 8, 2024 - 23:19
Jul 10, 2024 - 23:52
 0
കട്ടപ്പനയില്‍ ജഡ്ജിമാരുമായി സംവദിച്ച് വിദ്യാര്‍ഥികള്‍
This is the title of the web page

ഇടുക്കി: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ഉടുമ്പന്‍ചോല താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കട്ടപ്പന കോടതി സമുച്ചയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംവാദം നടത്തി. ജില്ലാ ജഡ്ജി ഡി. സുധീര്‍ ഡേവിഡ് ഉദ്ഘാടനം ചെയ്തു.
കോടതി നടപടികളെക്കുറിച്ചും കുട്ടികള്‍ നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചും കട്ടപ്പന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ റെമീസ് ജബ്ബാര്‍ ക്ലാസെടുത്തു. അഭിഭാഷക മഞ്ജിമയോടൊപ്പം വിദ്യാര്‍ഥികള്‍ കട്ടപ്പന കോടതി സമുച്ചയത്തിലെ വിവിധ കോടതികളുടെ നടപടിക്രമങ്ങള്‍ വീക്ഷിച്ചു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ഷാനവാസ് എ. ആമുഖ പ്രഭാഷണം നടത്തി. ലൈറ്റ് സ്‌കില്‍ എന്ന വിഷയത്തില്‍ കൗണ്‍സിലര്‍ നീനു വി.കുര്യന്‍ ക്ലാസെടുത്തു. കട്ടപ്പന പോക്സോ കോടതി സ്പെഷ്യല്‍ ജഡ്ജ് വി മഞ്ജു, കട്ടപ്പന സബ് ജഡ്ജ് വരുണ്‍.കെ.എസ്, കട്ടപ്പന മുന്‍സിഫ് ഫെലിക്‌സ് ജോണ്‍, കട്ടപ്പന മജിസ്‌ട്രേറ്റ് അര്‍ച്ചന ജോണ്‍ ബ്രിട്ടോ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. വിദ്യാര്‍ഥികള്‍ക്ക് ബാഡ്ജുകളും വിതരണം ചെയ്തു. കൂട്ടാര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 30 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow