ഓപ്പറേഷന്‍ ഡി ഹണ്ട്: കട്ടപ്പനയില്‍ പരിശോധന ഊര്‍ജിതം
ഓപ്പറേഷന്‍ ഡി ഹണ്ട്: കട്ടപ്പനയില്‍ പരിശോധന ഊര്‍ജിതം

ഇടുക്കി: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പൊലീസും ഡോഗ് സ്‌ക്വാഡും കട്ടപ്പന നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. പൊലീസ് നായ ബ്രൂസ് ആണ് പരിശോധന നടത്തുന്നത്. ശനിയാഴ്ച ലോഡ്ജുകളും ഇതര സംസ്ഥാനക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളും ലയങ്ങളും പരിശോധിച്ചു. ഞായറാഴ്ച രാവിലെ കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലും സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തി. തുടര്‍ന്ന്, തൊഴിലാളികളെ എത്തിക്കുന്ന വാഹനങ്ങളും പരിശോധിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ 7 കഞ്ചാവ് കേസുകളാണ് കട്ടപ്പന സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച 3 ഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു.
What's Your Reaction?






